
സ്ത്രീധനം നല്‍കാതെ ഒരു മുജാഹിദ് യുവാവിന് മകളെ വിവാഹം ചെയ്തുകൊടുത്തതിന്റെ പേരില്‍ പാലക്കാട് ജില്ലയിലെ മപ്പാട്ടുകര പള്ളിത്തൊടി അബ്ദുല്‍ ഖാദറിനേയും ആ കല്യാണത്തില്‍ പങ്കെടുത്ത 13 കുടുംബങ്ങളേയും മഹല്ലുകമ്മിറ്റി ഒരു വര്‍ഷക്കാലമായി ഊരുവിലക്കിയിരിക്കുകയാണ്. ഇതേ പ്രദേശത്ത് സമാനമായ കുറ്റം ചാര്‍ത്തി മറ്റൊരു കുടുംബം ആറു വര്‍ഷത്തോളമായി ഊരുവിലക്ക് നേരിട്ടുവരുന്നുണ്ട്. ഐ എസ് എം സംഘടിപ്പിച്ച ഒരു സമൂഹവിവാഹത്തിലൂടെ തന്റെ മകളെ മുജാഹിദ് പ്രവര്ത്തകന് കെട്ടിച്ചയച്ചതാണ് ഈ കുടുംബം ചെയ്ത അപരാധം. മാത്രമല്ല, സ്ത്രീധനത്തുകയുടെ നിശ്ചിത ശതമാനം പള്ളിക്കമ്മിറ്റിക്ക് നല്‍കുക എന്ന മാമൂല് ലംഘിച്ചു എന്ന ‘ഗുരുതരമായ’ കുറ്റവും ഈ കുടുംബം ചെയ്തുവെന്നാണ് മഹല്ല് കമ്മിറ്റിയുടെ കുറ്റപത്രത്തില്‍ പറയുന്നത്!
നന്മകല്പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുക എന്നത് മുസ്ലിം സമുദായത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അര്ഥശങ്കക്കിടയില്ലാതെ വ്യ്കതമാക്കിയിട്ടുണ്ട്. ആര്‍ക്കും തര്‍ക്കമില്ലാത്ത വിഷയവുമാണിത്. അപ്പോള്‍ ഒരു മഹല്ലിന്റെ അടിസ്ഥാനപരമായ ചുമതല പ്രദേശത്ത് അംറു ബില്‍ മഅ്റൂഫ് വ നഹ്യുന്‍ അനില്‍ മുന്കര്* നടപ്പില്‍ വരുത്തുകയാണെന്ന് വരുന്നു. നമ്മുടെ മഹല്ലുകമ്മിറ്റികളില്‍ പലതും ഈ ഗൌരവതരമായ ചുമതല നടപ്പിലാക്കുന്നില്ല എന്നു മാത്രമല്ല, തിന്മ വിരോധിക്കുന്നതിനു പകരം അതു നിലനിര്‍ത്തുന്നതില്‍ വാശിപിടിക്കുകയും ചെയ്യുന്നു എന്നല്ലേ മപ്പാട്ടുകര സംഭവം വിളിച്ചു പറയുന്നത്?
സ്ത്രീധനത്തിനെതിരില് ഇന്ത്യയില്‍ കടുത്ത നിയമങ്ങളുണ്ട്. സ്ത്രീധനസമ്പ്രദായം, ദാമ്പത്യ ശിഥിലീകരണം, കുടുംബഠകര്ച്ച, ആത്മഹത്യ, മനോരോഗങ്ങള്‍ തുടങ്ങിയ ഒട്ടേറെ സാമൂഹ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പത്രം വായിക്കുന്ന എല്ലാവരും സമ്മതിക്കും.
ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ച് സ്ത്രീധനത്തെ ഒരു അണുത്തൂക്കം പോലും ന്യായീകരിക്കാന്‍ പഴുതുകളില്ല. കര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ പലതവണ തുപ്പല്കൂട്ടി മറിച്ചിട്ട് സ്ത്രീധനം ഹറാമല്ലെന്ന് ഫത്വ എഴുതാന്‍ വിയര്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ മടിച്ചുമടിച്ച് ആ ശ്രമം കൈവിട്ടുട്ടുണ്ട്. എന്നിട്ടും പ്രായോഗിക തലത്തില്‍ സ്ത്രീധനസമ്പ്രദായം അനവരതം തുടരുന്നു എന്നതാണ് സത്യം. സ്ത്രീധന ലേലംവിളി വിവാഹനിശ്ചയസദസ്സുകളില് നിന്ന് അപ്രത്യക്ഷമായിത്തുടങ്ങിയിട്ടുണ്ട് എന്ന് വേണമെങ്കില്‍ സമാധാനിക്കാം. മാന്യത കെട്ട ഏര്‍പ്പാടാണിത് എന്ന കുറ്റസമ്മതമാണല്ലോ അത്. എങ്കില്‍ പോലും തലയില്‍ മുണ്ടിട്ട് സ്ത്രീധനക്കച്ചവടമുറപ്പിക്കുകയും അതിന്റെ ബ്രോക്കറേജ് പറ്റുകയുമൊക്കെ തുടരുകതന്നെ ചെയ്യുന്നു. ഹറാമായ സ്ത്രീധനത്തിന്റെ കമ്മീഷന് ചോദിച്ചു വാങ്ങാന്‍ മഹല്ലുകമ്മിറ്റികള്‍ പോലും ഉളുപ്പുകെട്ടു പോയെങ്കില്‍ ഈ സമുദായം അകപ്പെട്ട ജീര്‍ണതയുടെ ആഴം ഊഹിക്കാമല്ലോ. വിദ്യാഭ്യാസക്കച്ചവടം നടത്തി ‘രൂപതാ’ എന്ന് പരസ്യമായി പറയുന്ന ചര്‍ച്ചോ ക്ഷേത്രകമ്മിറ്റികള്‍ പോലുമോ സ്ത്രീധന കമ്മിഷന് നല്‍കാത്തതിന്റെ പേരില്‍ ആയിരം വിലങ്ങിയ ചരിത്രമില്ല.
ഊരുവിലക്കു വാര്‍ത്ത വിവാദമാവുകയും പോലീസും വനിതാകമ്മീഷനും സംഭവം അന്വേഷിക്കാന്‍ ഒരുങ്ങുകയും ചെയ്ത പശ്ചാതലത്തില്‍ സമുദായ സങ്കടനാ നേതാക്കള്‍ കോഴിക്കോട് യോഗം ചേര്‍ന്ന് സ്ത്രീധനത്തിനെതിരെ യോജിച്ച നീക്കം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു; ആഹ്ലാദകരമായ വാര്‍ത്തതന്നെ! മുസ്ലിം ലീഗിന്റെയും സുന്നീ സംഘടനകളുടെയും മുജാഹിദ്, ജമാഅത്ത് സംഘടനകളുടേയുമെല്ലാം പ്രതിനിധികള്‍ യോഗത്തില്‍ സ്ത്രീധനത്തിന്റെ ആപത്തിനെക്കുറിച്ച് ശക്തമായി പ്രസംഗിക്കുകയും ഇക്കാര്യത്തില്‍ സമുദായത്തെ ബോധവത്ക്കരിക്കാന്‍ ഐക്യമുന്നേറ്റത്തിന് ആഹ്വാനം നല്‍കുകയും ചെയ്തത് സ്വാഗതാര്‍ഹമാണ്. മുമ്പും ഇതേ വിഷയത്തില്‍ ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ പലതും നടന്നിരുന്നെങ്കിലും അതൊന്നും മുകളില്‍ നിന്ന് താഴോട്ടു വരാതെ കൂമ്പടഞ്ഞ അനുഭങ്ങളാണുള്ളത്.
സ്ത്രീധനരഹിത വേദിയുടെ സംഘാടകര്‍ ഒഴിവുവേളയിലുള്ള സൊറ വിഷയമായി തുടര്‍ന്നും ഈ സാമൂഹ്യതിന്മയെ ലളിത വത്കരിക്കുകയില്ലെന്ന് തല്കാലം പ്രതീക്ഷിക്കാം. പൊതുസമ്മേളനവും സെമിനാറുമൊക്കെ നടത്തി ബഹളമുണ്ടാക്കുന്നതിനു പകരം ഓരോ സംഘടനയും അതാതിന്റെ അകത്ത് എന്തു ചെയ്യാമെന്നാലോചിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. സ്ത്രീധന വിവാഹങ്ങള്‍ അംഗീകരിക്കില്ലെന്ന് മഹല്ലു നേതൃത്വങ്ങളെക്കൊണ്ട് യോജിച്ച തീരുമാനമെടുപ്പിക്കാന്‍ മതസംഘടനകള്‍ക്ക് സാധിച്ചാല്‍, ഈ തിന്മയെ ഉന്മൂലനം ചെയ്യാന്‍ അധികസമയം വേണ്ടിവരില്ല.
സ്ത്രീധനം അനിസ്ലാമികമാണെന്ന് ചങ്കുറപ്പോടെ പറയാന്‍ ഉലമാക്കള്‍ക്ക് ** സാധിക്കുമോ എന്നതാണ് പ്രശ്നം. ഇമാമിനും*** മുഅദ്ദിനും**** ശമ്പളം കൊടുക്കാനും പവിത്രമായ പള്ളിയുടെ നടത്തിപ്പ് ചെലവുകള്‍ക്കും പാവപ്പെട്ട രക്ഷിതാക്കളുടെ കണ്ണീരു നനഞ്ഞ പണത്തിന്റെ പങ്ക് വേണ്ടെന്ന് മഹല്ലിനെകൊണ്ട് തീരുമാനമെടുപ്പിക്കാന്‍ കക്ഷിവ്യത്യാസങ്ങള്‍ മറന്ന് ശബ്ദിക്കാന്‍ മഹല്ലിലെ ചെറുപ്പക്കാര്‍ ധൈര്യം കാണിക്കണം. സ്ത്രീധന വിവാഹം നടത്തിക്കൊടുക്കാന്‍ വിവാഹ റെക്കോര്‍ഡും കക്ഷത്തിറുക്കി കുടവയറുഴിഞ്ഞ് വിവാഹ സദസ്സിലേക്ക് നടക്കുന്ന നാട്ടുപ്രമാണിമാരേയും മുതവല്ലിമാരേയും ‘ഊരുവിലക്കാന്‍’ ചെറുപ്പക്കാര്‍ ആരെ ഭയക്കണം?
---------------------------------------------------
* - അംറു ബില്‍ മഅ്റൂഫ് വ നഹ്യുന്‍ അനില്‍ മുന്കര് = നന്മകല്പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുക.
** - ഉലമാക്കള്‍ = പണ്ഡിതര്‍
*** - ഇമാം = പ്രാര്‍ഥനക്ക് നേതൃത്വം നല്കുന്നയാള്
**** - മുഅദ്ദിന് = പള്ളിയില്‍ ബാങ്ക് (പ്രാര്ഥനാസമയമറിയിക്കാന്) വിളിക്കുന്നയാള്‍
പള്ളിക്കാരെ ഊരുവിലക്കുക
സ്ത്രീധനം അനിസ്ലാമികമാണെന്ന് ചങ്കുറപ്പോടെ പറയാന്‍ ഉലമാക്കള്‍ക്ക് **
സാധിക്കുമോ എന്നതാണ് പ്രശ്നം. ഇമാമിനും *** മുഅദ്ദിനും **** ശമ്പളം
കൊടുക്കാനും പവിത്രമായ പള്ളിയുടെ നടത്തിപ്പ് ചെലവുകള്‍ക്കും
പാവപ്പെട്ട രക്ഷിതാക്കളുടെ കണ്ണീരു നനഞ്ഞ പണത്തിന്റെ പങ്ക്
വേണ്ടെന്ന് മഹല്ലിനെകൊണ്ട് തീരുമാനമെടുപ്പിക്കാന്‍
കക്ഷിവ്യത്യാസങ്ങള്‍ മറന്ന് ശബ്ദിക്കാന്‍ മഹല്ലിലെ
ചെറുപ്പക്കാര്‍ ധൈര്യം കാണിക്കണം.
ഇത്തരം വിഷയങ്ങള്‍ പ്രാദേശികമായിതന്നെ പരിഹരിക്കേണ്ടതാണ്. അതിനാണ് നാട്ടുകാരും യുവാക്കളും രംഗത്ത് വരേണ്ടത്....
നന്ദി ‘ജീകെ’
വായിച്ച് മിണ്ടാതെ പോകാതിരുന്നതിന്...
ഇന്ന് ഏറ്റവും എതിര്‍ക്കപ്പെടേണ്ട സാമൂഹിക വിപത്ത് ഏത് എന്ന് ചോദിച്ചാല്‍ കണ്ണടച്ച് ഉത്തരം പറയാം അത് സ്ത്രീധനം ആണെന്ന്.
റസാഖേ, ഇത് മുസ്ലീം മഹല്ല് കമറ്റിയുടെ മാത്രം പ്രശ്നമല്ല.സമൂഹ നന്മ മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ച നാരായണഗുരുവിന്റെ പിന്തുടര്ച്ചക്കാരില് പെട്ട ഒരാളാണ് ഞാന്‍. എന്റെ വിവാഹത്തിന് ‘പസാരം’(1000-നു പത്ത് ആണെന്ന് തോന്നുന്നു. വാക്കിന്റെ അര്‍ത്ഥം ഒന്നും ചോദിക്കരുത്)കൊടുക്കാത്തതില്‍ SNDP-ക്കാര്‍ക്ക് അന്ന് ഭയങ്കര ‘പിണക്കം’ ആയിരുന്നു. (സ്ത്രീധനം വാങ്ങാത്ത ഞാന്‍ എന്തിനു പസാരം കൊടുക്കണം??)...
ഊരു വിലക്കാനുള്ള ധൈര്യം ഒന്നും അവര്‍ക്കില്ല എന്ന് മാത്രം. കാരണം എന്റെ കൂടെ നിലക്കാനും പുരോഗമനചിന്തയൂള്ള 40% പേരെങ്കിലും തയ്യാറാകും. പക്ഷേ മുസ്ലിം സമുദായത്തില്‍ ആ 40% എന്നത് 10% എങ്കിലും ആയാല്‍ നന്നായിരുന്നു.
നന്ദി അനില്‍....
നല്ലൊരു വിഷയം.. അല്ല ഒരു സത്യം..
പള്ളിക്കാര് അവരുടെ പാട്ടിന് പോകട്ടെ. താന്‍ എന്തു വന്നാലും സ്ത്രീധനം വാങ്ങില്ലെന്ന് കെട്ടാന്‍ പോകുന്ന ചെറുക്കന് തീരുമാനിക്കട്ടെ...
ഒരു സത്യം
വടക്കന്‍ കേരളത്തിലാണ് ഇത്തരം അനാചാരങ്ങള്‍ അധികവും കണ്ട് വരുന്നത്.കൊടുക്കുന്ന പൊന്നിന്റെ പത്ത് ശതമാനം മഹറും മഹറിന്റെ ഒരു ശതമാനം പള്ളിക്കും.മെഹറായി സ്വര്‍ണ്ണം തന്നെ വേണമെന്ന് ആരാണ് തീരുമാനിക്കുന്നത്?എല്ലാ കല്യാണത്തിനും ഒരേ ഫീസ് അല്ലേ പള്ളിക്കാര് ഈടാക്കെണ്ടത്? നിശ്ചയത്തിനു തന്നെ പൊന്നും പണവും വിളിച്ച് പറഞ്ഞ് പണവും കൈമാറിയുള്ള ഒരു ചന്തകച്ചവടത്തിലൂടെ നമ്മുടെ സ്റ്റാറ്റസ് നാലുപേരെ അറിയിക്കാമെന്നുള്ളത് മിഥ്യാ ധാരണയാണെന്ന് ഇവരൊക്കെ എന്നാണ് മനസ്സിലാക്കുന്നത്.
ഇത്തരം അനിസ്ലാമികമായ ആചാരങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ല എന്ന് നമ്മുടെ ചെറുപ്പക്കാരും ഇത്രം വിലപേശലിലൂടെ തങ്ങളുടെ മക്കളെ വില്‍ക്കില്ലെന്ന് മാതാപിതാക്കളും തീരുമാനിച്ചാല്‍ തീരുന്നതേയുള്ളു പ്രശ്നങ്ങളൊക്കെ.അതിനെങ്ങനെ,സ്ത്രീധനം വേണ്ട എന്നു പറയുന്നവരും പെണ്‍കുട്ടിയുടെ ആസ്തിയും തറവാട്ട് മഹിമയും നോക്കിയല്ലേ കല്യാണം അന്വേഷിക്കുന്നത് തന്നെ.
വല്യമ്മായീ,
നന്ദി :)
പ്രിയ റസാഖ്..
ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ് വല്ലാതെ വേദനിക്കുന്നു.
ഈ ഊരു വിലക്കാനുള്ള അധികാരം നഷ്ട്ടപെടുമെന്ന് വിചാരിച്ചാണല്ലോ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന
ഗവണ്മെന്റ് തീരുമാനത്തിനെതിരെ പോലും നമ്മുടെ സംഘടനകള്‍ എതിര്‍ക്കുന്നത്.
വിവാഹം ചടങ്ങുകള്‍ ലളിതമാക്കാനും,സ്ത്രീധനത്തിനെതിരെയുമൊക്കെ
പ്രസംഗിക്കുവാനും, പ്രവര്‍ത്തിക്കുവാനുമൊക്കെ നമ്മുടെ
പള്ളി ഖത്തീബു മാര്‍ക്കും,മുസ്ലിയാര്‍മാര്‍ക്കും കഴിയുമോ?
മറ്റുള്ളവര്‍ക്കു മാതൃകയാവേണ്ട ഇവര്‍ ഇക്കാര്യത്തില്‍ ഒട്ടും
പിറകിലല്ലല്ലോ....(കൂടുതല്‍ എഴുതിയാല്‍ ഇതുമതി മഹല്ലില്‍ നിന്നു പുറത്താക്കാന്‍)
ഉള്ളകാര്യം പറയാല്ലൊ ദീനിന്റെ കാര്യം പറഞ്ഞ് ജീവിക്കുന്ന എല്ലാത്തിനേയും തല്ലികൊല്ലണം..ഇതെന്താ ആടുമാടുകള്‍ക്ക് വിലപറയുന്നൊ..?
മനുഷ്യാ നീ ഒന്നോര്‍ക്കും ജീവിതം അത് പഠിക്കാന്‍ ഒരുപാടൂണ്ട്.
മനസ്സുകള്‍ തമ്മിലുള്ള പൊരുത്തത്തേക്കാല് വലുതാണൊ ഈ പൊന്നും പണവും ..?
സ്തീ തന്നെ ഒരു ധനമല്ലെ..?
പിന്നെ എന്തിനാണ് സ്തീധം..?
സ്വന്തം മക്കളെ വില്ക്കുവാണൊ..?ഈ സമൂഹം..?
ഹ്മം ആചാരങ്ങള്‍ അനുഷ്ടിക്കാനുള്ളതാണ്...
അത് വില്കുകയും വാങ്ങുകയും അല്ലാ ചെയ്യേണ്ടത്..
ഒരു പെണ്ണിനെ കെട്ടിക്കാന്‍ പെടാപ്പെട് പെടുന്ന മാതാപിതാക്കളുടെ നൊമ്പരം മനസ്സിലാക്കൂ .........മനുഷ്യാ....................
ഇന്നത്തെക്കാലത്ത് മഹല്ലിനെ മഹല്ലായി ക്കാണുന്നുണ്ടൊ എന്നു ഞാന്‍ ചിന്തിക്കുന്നു.
റസാക്ക്ഭായി ജ്വലിക്കുന്ന അഗ്നിയേക്കാല് മൂര്‍ച്ചയുണ്ട് ഈ സത്യാവസ്തയ്ക്ക് തുറന്നെഴുതിയതിനു എന്റേയും അഭിനന്ദനങ്ങള്‍.!!
സസ്നേഹം ജാതിയുടേയും മതത്തിന്റേയും പേരില്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെടാത്ത ഒരു മനുഷ്യന്.!!!
പ്രിയപ്പെട്ട റസാഖ് ... കല്യാണം എന്ന സംഭവം ആണ് ഇന്ന് എല്ലാ സമുദായങ്ങളേയും ഏറ്റവും കണ്ണീര് കുടിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ! പണമുള്ളവര്‍ അവന്റെ ആസ്തിക്കനുസരിച്ച് ആര്‍മ്മാദിച്ച് നടത്തട്ടെ . പക്ഷെ ഇടത്തരക്കാരനും പാവപ്പെട്ടവനും അവനവന്റെ കഴിവിനനുസരിച്ച് വിവാഹം നടത്താനുള്ള ഒരു സാഹചര്യം വേണ്ടേ ? കല്യാണത്തിന്റെ പേരില്‍ എത്രയോ കുടുംബങ്ങള്‍ വഴിയാധാരമാകുന്നു . നമുക്കൊന്നും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേ എന്ന ചിന്ത എന്നെയും അസ്വസ്ഥനാക്കുന്നു !
പള്ളിക്കരും പട്ടക്കരും അവരുടെ പാട്ടിന് പോകട്ടെ. ഞാന്‍ എന്തു വന്നാലും സ്ത്രീധനം വാങ്ങില്ലെന്ന് കെട്ടാന്‍ പോകുന്ന ചെറുക്കന് തീരുമാനിക്കട്ടെ...
പള്ളിക്കരും പട്ടക്കരും അവരുടെ പാട്ടിന് പോകട്ടെ. ഞാന്‍ എന്തു വന്നാലും സ്ത്രീധനം വാങ്ങില്ലെന്ന് കെട്ടാന്‍ പോകുന്ന ചെറുക്കന് തീരുമാനിക്കട്ടെ...
പ്രിയ റസാഖ്..ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ് വല്ലാതെ വേദനിക്കുന്നു.ഈ ഊരു വിലക്കാനുള്ള അധികാരം നഷ്ട്ടപെടുമെന്ന് വിചാരിച്ചാണല്ലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നഗവണ്‍മെന്റ് തീരുമാനത്തിനെതിരെ പോലും നമ്മുടെ സംഘടനകള്‍ എതിര്‍ക്കുന്നത്.വിവാഹം ചടങ്ങുകള്‍ ലളിതമാക്കാനും,സ്ത്രീധനത്തിനെതിരെയുമൊക്കെപ്രസംഗിക്കുവാനും, പ്രവര്‍ത്തിക്കുവാനുമൊക്കെ നമ്മുടെപള്ളി ഖത്തീബു മാര്‍ക്കും,മുസ്ലിയാര്‍മാര്‍ക്കും കഴിയുമോ?മറ്റുള്ളവര്‍ക്കു മാതൃകയാവേണ്ട ഇവര്‍ ഇക്കാര്യത്തില്‍ ഒട്ടുംപിറകിലല്ലല്ലോ....(കൂടുതല്‍ എഴുതിയാല്‍ ഇതുമതി മഹല്ലില്‍ നിന്നു പുറത്താക്കാന്‍)
വളരെ അത്യാവശ്യമായ് വിഷയം ..
കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായപ്പോള്‍ സ്ത്രീധനബാക്കി കൃത്യമായ് കണക്ക് കൂട്ടി ചോദിച്ചു നടക്കുന്നവനോട് നീ എന്താ നിന്റെ ഭാര്യയ്ക് വിവാഹത്തിന് മഹറായി കൊടുത്തതെന്ന് ചോദിച്ചാല്‍ ഒരു പക്ഷേ ഓര്‍ക്കില്ല. എന്ത് ചെയ്യാം ഖുര്‍ആനെ വിമര്‍ശിച്ചാലും സാരമില്ല ഇതുപോലെയുള്ള മൊല്ലാക്കമാരെ കുറിച്ചു പറഞ്ഞു പോയാല്‍ നരകമാണ് ഫലം എന്നല്ലേ പഠിപ്പിക്കുന്നത്. മാറ്റത്തിന്റെ ചെറു ചലനങ്ങള്‍ കണ്ടു തുടങ്ങി എന്നത് നല്ല കാര്യം തന്നെ.
ഓടോ :ഇന്നത്തെ പത്രത്തില്‍ കണ്ടത് : മൈസൂരില്‍ സ്തീധന തുക ബാക്കി കൊടുക്കാത്തതിന് ഭാര്യയെ എയിഡ്സ് വൈറസ് കുത്തിവച്ചിരിക്കുന്നു സ്വന്തം ഭര്‍ത്താവ്
മൂസ്ലിം ചെറുപ്പക്കാരുടെ ശ്രദ്ധ്പതിയേണ്ട ഒരു സമൂഹിക പ്രശ്നം തന്നെയാണിത്.
മഹല്ല് കമ്മറ്റിക്കരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എന്തിന്റെ പേരിലായാലും ശരി, യുവക്കള്‍ നിസഗത പാലിച്ചാല്‍, നളെ ഈ മുസ്ലിം നാമധാരികള്‍ ഇസ്ലാമിനെ വിറ്റ്കാശാക്കും എന്ന് മറക്കരുത്.
പരിഹാരം ചെയ്യെണ്ടത് ഒരോ മഹലിലെയും ചെറുപ്പക്കാരാണ്. അതിന് ഇന്ന് നമ്മുക്ക് സമയമില്ലല്ലോ.
എന്റെ എളിയ അറിവ് വെച്ച്, ഇത്തരം പ്രശ്നങ്ങളില്‍ പണ്ഡിതന്മരുടെ അറിവോ സമ്മതമോ ഉണ്ടാവറില്ല. മറിച്ച്, കുടുബമഹിമയുടെയും, തറവാടിന്റെ പെരുമയുടെയും ചിഞ്ഞ്നാറിയ കുപ്പായവുമിട്ട്, മഹല്ല് കമ്മറ്റി ഭരിക്കുന്ന "ഹാജി' മാരുടെ ദുശാട്യവും, പ്രതികാരവുമാണ്. പള്ളികമ്മറ്റിക്കുമുന്നില് പാവപ്പെട്ടവന് ഓച്ചാനിച്ച് നില്‍ക്കണമെന്ന അലിഖിത നിയമം മറ്റുവാന്‍, യുവ സമൂഹമേ, ജിഹാദ് നടത്തുവാന്‍ സമയമായി. ചെറുപ്പക്കാര്‍ മാത്രം വിചാരിച്ചാല്‍ സ്ത്രിധനപ്രസ്നത്തിന് പരിഹാരം കണാനാവില്ല. പക്ഷെ, ഇത്തരം അനിസ്ലമിക പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ മതപണ്ഡിതര്‍ മൗനാനുവാദം കൊടുക്കുന്നുണ്ടെന്ന സത്യവും ഞാന്‍ മറച്ച് വെക്കുന്നില്ല. ഇത് നടന്നത്, തിര്‍ച്ചയായും ഒരു സുന്നി മഹലില്‍ തന്നെയാവണം. ഈ നാട്ടിലെ സുന്നി ചെറുപ്പക്കര്‍ തന്നെ ഈ പ്രശ്നം പരിഹരിക്കണം. ഒപ്പം സ്ത്രിധനത്തിന്റെ വിഹിതമില്ലാതെ തന്നെ മഹല്ല് കമ്മറ്റിക്കാര്‍ക്ക് ജീവിക്കാനുള്ള വക, നാം, പ്രവാസികള്‍ നല്ക്കുന്നുണ്ട്. ഇവിടെയാണ് പ്രവാസികളായ മുസ്ലി യുവാകളുടെ ബാധ്യത തലയുയര്‍ത്തുന്നത്. നിങ്ങള്‍ മാസം തോറും നല്ക്കുന്ന സംഖ്യ ലഭിച്ചിലെങ്കില്‍ പോലും ഒരോ മഹല്ലിലെയും ഖാളിയും, കത്തിബും ജിവിക്കും, പക്ഷെ, കമ്മറ്റിക്കാര്‍ക്ക് ജീവിക്കാന്‍ നിങ്ങളുടെ റിയാലും ദിര്‍ഹമും മാത്രമല്ല, അത്തറും, സ്പ്രെയും, വാച്ചും അവശ്യമാണ്. ഗള്‍ഫിലും എല്ലാ മഹല്ല് കമ്മറ്റിക്കാര്‍ക്കും ഒത്തൊരുമിച്ച് ഒരു തിരുമാനം എടുക്കാവുന്ന വളരെ ചെറിയ ഒരു പ്രശ്നമാണിത്. അതിനും പക്ഷെ പ്രസംഗവും പ്രസ്താവനകളും മാത്രം കീശയിലാക്കി നടക്കുന്ന നേതാകള്‍ക്ക് സമയമുണ്ടാവില്ല.
ദീര്ഘകാലാടിസ്ഥനത്തില് ഇത്തരം പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം, ചെറുപ്പക്കാര്‍ പള്ളികമ്മറ്റികളില് സജീവമായി പങ്കെടുക്കുകയും, സൗമ്യമായി ഒരു നിശബ്ദ കുട്ടയ്മ സൃഷ്ടിക്കുകയുമാണ്. ലിഗോ, സുന്നിയോ, ഈ പ്രശനത്തിന് പരിഹാരം പരസ്യമായി കാണില്ല. അവര്‍ക്ക് എ.പി. ഉസ്താദിനെയും, ഇ.കെ.ഉസ്താദിനെയും പിണക്കുവാന്‍ കഴിയില്ല. സുന്നിമഹലുകളിലെ എറ്റവും വലിയ പ്രശ്നവും ഇത് തന്നെയാണ്.
സമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജമഅത്തെ ഇസ്ലാമിയുടെ പങ്ക് വളരെ വലുതാണ്. ഒപ്പം മുജാഹിദിന്റെയും. പക്ഷെ, അടിമത്വ മനോഭാവം വെച്ച് പുലര്‍ത്തുന്ന, അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ വളര്‍ത്തി, അവരെ ഞെക്കിപിഴിഞ്ഞ് ജീവിക്കുന്ന സുന്നി സമൂഹമേ, വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ല.
സുന്നി പണ്ഡിതന്മരോട് ഒരപേക്ഷയുണ്ട്. ഈ പ്രശ്നത്തിന് രമ്യമായ ഒരു പരിഹാരം കാണുക, നിങ്ങളുടെ വാക്കുകള്‍ അപ്പടി വിശ്വസിക്കുന്ന ഒരു വലിയ സമുഹം നിങ്ങള്‍ക്ക് പിന്നിലുണ്ട്. അവരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് നേരെ ഇനിയും നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍, അത് ഈ സമുദയത്തോട് ചെയ്യുന്ന എറ്റവും വലിയ അനീതിയാവും.
പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹമേ കണ്ണ് തുറക്കുക.
(അങ്കില് നന്ദി, ഇതെന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്, റസാഖ് ഭായി, സമുദായത്തിലെ തിന്മക്ക് നേരെ കണ്ണ് തുറന്നിരിക്കുക, ഇല്ലെങ്കില്‍, നാളെ ഇവരോക്കെ യുക്തിവാദികളായാല്പോലും, ഉത്തരം നാം പറയേണ്ടി വരും. കമന്റിന്റെ വലിപ്പമനുസരിച്ച്, ഒരു വലിയ മാപ്പ്)
മുജാഹിദ് സംഘടന, ജമാ അത്ത് സംഘടന എന്നീ വേര്‍തിരിവുകള്‍ പരാമര്‍ശിക്കാതെ, മുസ്ലീം സമുദായത്തില്‍ നടന്നു കൂടാത്ത കാര്യമാണ് ആ മഹല്ലില്‍ നടന്നത് എന്ന് സമര്‍ത്ഥിക്കുക. നാം മുസ്ലീം സമുദായത്തില്‍ പെട്ടവരാണ് നമുക്കിടയില്‍ ഇങ്ങനെ ഒരു പണപ്പിരിവ് പാടില്ലാത്തതാണ് എന്ന് പറയാന്‍ 150 സംഘടനകള്‍ പരസ്പരം തമ്മില്‍ മത്സരിച്ച് ചിന്നഭിന്നമായതാണ് നമ്മുടെ കുഴപ്പം. അനുകൂലിക്കുന്നവര്‍ ഒരു വിഭാഗം പ്രതികൂലിക്കുന്നവര്‍ മറ്റൊരു വിഭാഗമാവുമ്പോള്, മുജാഹിദ്കാര്ക്ക് പാടില്ല നമുക്കാവം എന്ന ചിന്തകള്‍ ഉടലെടുക്കുന്നത് കാണാം. മതം രണ്ടായി പിരിയുന്നു. പോരടിക്കുന്നു.
I dont think , this issue is particular to the muslim community. As one stated here, christians and hindus are not bad in propagating this menace in our society. But, their leaders are not dare to ask "dowry" in public, 'willing'to accept it in secret!!
കനല്,
ഇത്തരം ചിഞ്ഞ്നാറിയ പ്രശ്നങ്ങള്‍ നടക്കുന്നത് മുഴുവന്‍, മുഴുവന്‍ എന്ന് ഞാന്‍ തറപ്പിച്ച് പറയുന്നു, സുന്നി മഹലുകളില്‍ തന്നെയാണ്. ഇത് പറയാന്‍ എനിക്ക് ലജ്ജയുണ്ട്. (സ്വകാര്യമായിട്ട് വെറെ ഒരു കാര്യം, ഇത് സുന്നിയും മുജാഹിദും തമ്മിലാണതികവും നടക്കുക എന്നതാണ്).
അത്കൊണ്ടാണ് ഞാന്‍ ഇതില്‍ സുന്നു ചെറുപ്പക്കാറുടെ ശ്രദ്ധ ക്ഷണിച്ചത്. ഇതോരു സമൂഹിക പ്രശ്നമണോ, നമ്മുക്ക് ചര്‍ച്ച തുടരാം. അതിന് ഈ വേദി പറ്റില്ല, ഇവിടെ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
സ്ത്രീ ധനം വേണ്ടാ എന്നാണു എന്റേയും അഭിപ്രായം.
പക്ഷേ, പെണ്ണിനു ഈക്വല്‍ ഓഹരി കൊടുക്കാന്‍ മാതാപിതാക്കള്‍ എന്തേ സമ്മതിക്കുന്നില്ലാ? പത്ത് കോടി ആസ്തിയുള്ളവന്‍ മകള്‍ക്ക് 50 ലക്ഷം സ്ത്രീധനം കൊടുക്കും. ബാക്കി ആണ്‍കുട്ടിക്ക്. ഇതെന്തൊരു ന്യായമാണപ്പാ?
ആണിനും പെണ്ണിനും ഉള്ളത് ഭാഗം വച്ച് കൊടുത്താല്‍ ഈ വക പ്രശ്നങ്ങള്‍ കുറച്ച് ഒഴിവാക്കാം.
പെണ്ണിനു ഓഹരിയില്‍ കൂടുതല്‍ കൊടുത്താലും സമ്മതിക്കാത്ത ചെക്കന്മാരെ വേണ്ടാന്ന് വക്കുക. അതല്ലേ ഒരു ശരി.
Well, I agree with you guys that it should be banned and is non islamic..But tell me, how many of you 'fathers' are ready to send your daughter without kilo grams of Gold(if you have sufficient money)...even if your son in law has not asked for it..
dears.. I didnt ask for anything...and didnt have any desir to get it.. but on the day of marriage my wife came to my home with grams of Gold..
I really felt very sad...
റസാക്ക് ജീ സ്ത്രീധനമെന്ന പ്രശ്നം ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല..പെണ്മക്കളുള്ള എല്ല മാതാപിതാക്കള്ഊടെയും പ്രശ്നമാണ്..എനിക്കു തന്നെ വ്യക്തിപരമായി അറിയുന്ന ഹിന്ദു സമുദായത്തിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ ഉണ്ട്.വിലപേശലാണ് നടക്കുന്നത് എല്ലയിടവും. മനുഷ്യനു സമ്പത്തിനോടുള്ള ആര്‍ത്തി ഒരിക്കലും ഒരിക്കലും ഒടുക്കവുന്നതല്ല..പെണ് ഭ്രൂണഹത്യകള്‍ ഏറ്റവും അധികം നടക്കുന്ന രാജ്യമാണ് ഇന്ത്യ. എന്തു കൊണ്ടാണ് എന്നു നാം ചിന്തിക്കാറുണ്ടോ? പെണ്‍കുട്ടികള്‍ എന്നും ഭാരമാണെന്നതു തന്നെ....ഇത്രയും പുരോഗമന ചിന്താഗതിയോടു കൂടിയുള്ള താങ്കളുടെ ലേഖനം വളരെ പ്രശംസനീയമാണ്....
മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചതിനും
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചതിനും ശേഷം
ദൈവത്തിന്റെ പേരില്‍ കരം പിരിക്കാന്‍ കുറേ മടിയന്മാരെയും സൃഷ്ടിച്ചു!!
പുതിയ തലമുറ ഈ മേലനങ്ങാതെ തിന്നുതടിക്കുന്നവന്മാരുടെ ആസനത്തില്‍ ചവിട്ടി പുറന്തള്ളണം.
എങ്കിലേ മതങ്ങള്‍ നന്നാവൂ...രാഷ്ട്രം നന്നാവൂ..
പ്രിയ പെട്ടവരെ മപ്പാട്ടു കരയില്‍ നടന്ന ഈ മഹല്ല് വിളക്കില്‍ നിന്നും ആ സമൂഹത്തെ തന്ത്ര പരമായി വിജയത്തിലേക്കും മറ്റും നയിച്ചതില്‍ ഞാനും നമുക്ക് വേണ്ടപെട്ട ഭാഹുമാന്യ വെക്തി അന്നത്തെ ഷോരാനൂര്‍ DYSP C K രാമചന്ദ്രന് സാറും അതിലെ മുഖ്യ വെക്തികള്‍ ആയിരുന്നു എന്നത് ഒരു ചരിത്രം തന്നയാണ്! അള്ളാഹു ഈ നമ്മെ കൊട് ചരിത്രം സ്ര്ഷ്ട്ടിച്ചതില് അല്ലാഹുവിനു സര്‍വ സ്തുതി ................ അല്‍ഹംദു ളില്ലാ
.......... എന്ന് ബഷീര്‍ പട്ടാമ്പി. +919042029992, 9442240339
Post a Comment